

ന്യൂഡല്ഹി: ഇന്ധന വിലവര്ധനയില് പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഒന്പതുമുതല് മൂന്ന് വരെ കോണ്ഗ്രസിന്റെ ഭാരതബന്ദ്. അന്ന് ദേശീയ തലത്തില് രാവിലെ ആറ് മുതല് വൈകീട്ട് ആറ് വരെ ഹര്ത്താല് നടത്താനാണ് സിപിഎമ്മിന്റെയും സിപിഐയുടെയും തീരുമാനം. മുഴുവന് ഇടതുകക്ഷികളും ഹര്ത്താലുമായി സഹകരിക്കും
പ്രളയത്തില് നിന്നും കരയകയറുന്ന സാഹചര്യത്തില് കേരളത്തെ ഒഴിവാക്കുമോ എന്ന കാര്യത്തില് കക്ഷികള് നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം ആരായുമെന്ന് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കി.
വാഹനങ്ങള് തടയില്ലെന്നും പെട്രോള് പമ്പുകള് കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും ധര്ണകളും സംഘടിപ്പിക്കും. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായി കോണ്ഗ്രസ് വൃത്തങ്ങള് വ്യക്തതമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates