തുപ്പൽ വീടുകളിലേക്കെറിഞ്ഞ് കോവിഡ് ഭീതി പരത്തി; അഞ്ച് സ്ത്രീകൾ അറസ്റ്റിൽ

തുപ്പൽ വീടുകളിലേക്കെറിഞ്ഞ് കോവിഡ് ഭീതി പരത്തി; അഞ്ച് സ്ത്രീകൾ അറസ്റ്റിൽ

തുപ്പൽ വീടുകളിലേക്കെറിഞ്ഞ് കോവിഡ് ഭീതി പരത്തി; അഞ്ച് സ്ത്രീകൾ അറസ്റ്റിൽ
Published on

ജയ്പുർ: തുപ്പൽ പ്ലാസ്റ്റിക് കൂടിലാക്കി വീടുകളിലേക്ക് എറിഞ്ഞു കോവിഡ് ഭീതി പരത്തിയ സംഭവത്തിൽ അഞ്ച് സ്ത്രീകൾ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 

ഭിക്ഷാടനം നടത്തുന്നവരാണ് അറസ്റ്റിലായ സ്ത്രീകൾ. ഭിക്ഷ നൽകാതിരുന്ന വീടുകളിലാണ് ഇവർ തുപ്പൽ നിറച്ച കൂടെറിഞ്ഞത്.

നഗരത്തിനടുത്തുള്ള ചേരിയിൽ താമസിക്കുന്ന മാല, ദുലാരി, ആശ, ചന്ദ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജയിലിൽ അടച്ചു. സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ തുപ്പുന്നതു കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com