നിലവിലെ കേന്ദ്രമന്ത്രിസഭയുടെ അവസാന യോഗം ഇന്ന് 

പതിനാറാം ലോക്‌സഭ പിരിച്ചുവിടണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കാനാണ് യോഗം ചേരുന്നത്
നിലവിലെ കേന്ദ്രമന്ത്രിസഭയുടെ അവസാന യോഗം ഇന്ന് 
Updated on: 
1 min read

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള നിലവിലെ കേന്ദ്രമന്ത്രിസഭയുടെ അവസാനത്തെ യോഗം ഇന്ന് ചേരും. പതിനാറാം ലോക്‌സഭ പിരിച്ചുവിടണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കാനാണ് യോഗം ചേരുന്നത്. ഇക്കാര്യം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പ്രമേയം മന്ത്രിസഭായോഗം അംഗീകരിക്കും.

കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടും. ജൂണ്‍ മൂന്നു വരെയാണ് നിലവിലെ സഭയുടെ കാലാവധി. മന്ത്രിസഭ യോഗത്തിന് ശേഷം മുഴുവന്‍ മന്ത്രിമാരും പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com