പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി; മെയ് 17വരെ കര്‍ശന നിയന്ത്രണം

രാവിലെ ഏഴ് മുതല്‍ 11 വരെ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്
പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി; മെയ് 17വരെ കര്‍ശന നിയന്ത്രണം
Updated on
1 min read

ചണ്ഡീഗഢ്: പഞ്ചാബില്‍ രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. രാവിലെ ഏഴ് മുതല്‍ 11 വരെ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.  

ദേശീയതലത്തില്‍ രണ്ടാംഘട്ടലോക്ക് ഡൗണ്‍ മെയ് 3ന് അവസാനിക്കും. അതിനിടെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യം പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടാനുള്ള നടപടി സംസ്ഥാനം ഒറ്റയ്ക്ക് കൈകൊണ്ടതാണ്.

സംസ്ഥാനത്തും ലോക്ക്ഡൗണ്‍ മെയ് 15വരെ ഭാഗികമായി നീട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com