പത്തൊന്‍പതുകാരി കൊല്ലപ്പെട്ടത് അതിക്രൂരമായി: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൂട്ടബലാത്സംഗം ആണോ എന്ന സംശയം പൊലീസ് പങ്കുവച്ചു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പത്തൊന്‍പതുകാരി കൊല്ലപ്പെട്ടത് അതിക്രൂരമായി: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Updated on
1 min read

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ലൈംഗികമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴുത്തില്‍ അടക്കം ശരീരത്തിലെ മൂന്ന് ഇടങ്ങളില്‍ ആഴത്തില്‍ കത്തിക്കുത്ത് ഏറ്റിട്ടുണ്ട്.

കോയമ്പത്തൂര്‍ സിറ്റി കോളജ് ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി പ്രഗതിയെയാണ് (19) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിണ്ടിഗല്‍ സ്വദേശിയായ പ്രഗതി രണ്ടു ദിവസം മുമ്പ് വീട്ടിലേക്ക് പോയതായിരുന്നു. ഇവര്‍ ഗണിതശാസ്ത്രത്തിലാണ് ബിരുദം ചെയ്യുന്നത്. പ്രഗതി പോയതിന് പിന്നാലെ രാത്രി സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കാട്ടൂര്‍ പൊലീസ് കേസ് അന്വേഷിച്ച് വരുകയായിരുന്നു. 

കൂട്ടബലാത്സംഗം ആണോ എന്ന സംശയം പൊലീസ് പങ്കുവച്ചു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊള്ളാച്ചിക്ക് സമീപം പൂജരാട്ടി ഗ്രാമത്തിലെ നദിക്കരയില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ മൃതദേഹം അര്‍ദ്ധനഗ്‌നമായിരുന്നു. പൊലീസ് സമീപവാസികളെ ചോദ്യം ചെയ്തുവരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് പൊലീസ് മുന്നോട്ട് കൊണ്ടുപോകുന്നത്. 

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു. വരുന്ന ജൂണ്‍ 13 ന് പ്രഗതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൃതദേഹം നദിയരികില്‍ കണ്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com