പരസ്ത്രീബന്ധം: ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിനെ 11 തവണ കുത്തിയും കഴുത്തറുത്തും കൊന്നു

പരസ്ത്രീബന്ധം ആരോപിച്ച് ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ
പരസ്ത്രീബന്ധം: ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിനെ 11 തവണ കുത്തിയും കഴുത്തറുത്തും കൊന്നു
Updated on
1 min read

മുംബൈ: പരസ്ത്രീബന്ധം ആരോപിച്ച് ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. വയറ്റില്‍ പതിനൊന്ന് തവണ കുത്തിയും കഴുത്തറുത്തുമാണ് കൊല. സംഭവവുമായി ബന്ധപ്പെട്ട് സുനില്‍ കദമിന്റെ (36) ഭാര്യ പ്രണാലിയെ (33) അറസ്റ്റ് ചെയ്തു.  മുംബൈയിലാണ് സംഭവം. 

കഴിഞ്ഞദിവസം സുനിലും പ്രണാലിയും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ സുനില്‍ ഉറങ്ങാന്‍ പോയി. വെള്ളം കുടിക്കാന്‍ പ്രണാലി അടുക്കളയിലേക്കും. മുറിയിലേക്ക് തിരിച്ചെത്തിയത് കത്തിയുമായാണ്. ഉറങ്ങാന്‍ കിടന്ന സുനിലിന്റെ വയറ്റില്‍ പതിനൊന്ന് തവണ കുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.സുനില്‍ അപ്പോള്‍ത്തന്നെ മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. 

സുനിലിനെ കൊലപ്പെടുത്തിയ ശേഷം പ്രണാലി മാതാപിതാക്കളും കുട്ടികളും കിടക്കുന്ന മുറിയിലെത്തി. സുനില്‍ ആത്മഹത്യ ചെയ്‌തെന്ന് അറിയിച്ചു. സുനിലിന്റെ അമ്മ ആനന്ദ (63) ആണ് പൊലീസില്‍ പരാതി നല്‍കിയത്. വയറ്റില്‍ പതിനൊന്ന് തവണ കുത്താന്‍ ഒരാള്‍ക്ക് കഴിയില്ലെന്ന് പൊലീസിന് മനസ്സിലായതോടെ പ്രണാലിയെ ചോദ്യം ചെയ്തു. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിലുള്ള ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രണാലി പൊലീസിനോട് സമ്മതിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com