പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ രണ്ട് മുസ്‌ലിം പള്ളികള്‍, ഒരു ക്ഷേത്രം, ക്രിസ്ത്യന്‍ പള്ളി; പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി

പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ ക്ഷേത്രവും പള്ളികളും കൂടി പണിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു.
പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ രണ്ട് മുസ്‌ലിം പള്ളികള്‍, ഒരു ക്ഷേത്രം, ക്രിസ്ത്യന്‍ പള്ളി; പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി
Updated on
1 min read

ഹൈദരബാദ്: പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ ക്ഷേത്രവും പള്ളികളും കൂടി പണിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു.
'പുതിയ സെക്രട്ടറിയേറ്റ് പരിസരത്ത് ക്ഷേത്രവും മുസ്‌ലിം പള്ളിയും ക്രിസ്ത്യന്‍ പള്ളികളും ഉണ്ടായിരിക്കും'-മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി. 

സര്‍ക്കാര്‍ എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നുവെന്നും അതിനാലാണ് സെക്രട്ടറിയേറ്റില്‍ എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ജൂലൈയില്‍ സെക്രട്ടറിയേറ്റ് മന്ദിരം പണി കഴിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പള്ളികള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കിയിരുന്നു. അവ പുനര്‍നിര്‍മ്മിക്കാനായി സമീപിച്ച പ്രതിനിധികളുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ ആശയം മുന്നോട്ടുവച്ചത്. 

പഴയ സെക്രട്ടറിയേറ്റ് പരിസരത്ത് തന്നെ രണ്ട് മുസ്‌ലിം പള്ളികള്‍ നിര്‍മ്മിക്കും. ഓരോ പള്ളിയും 750 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് നിര്‍മ്മിക്കുക. നിര്‍മാണത്തിനുശേഷം പള്ളികള്‍ സംസ്ഥാന വഖഫ് ബോര്‍ഡിന് കൈമാറും.1500 ചതുരശ്ര ചുറ്റളവിലാകും ക്ഷേത്രം നിര്‍മ്മിക്കുക. സമാനമായ രീതിയില്‍ ക്രിസ്ത്യന്‍ പള്ളിയും നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com