പേരിന് മുമ്പില്‍ 'പപ്പു' എന്ന് ചേര്‍ക്കുക; ചൗക്കിദാറില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് അനില്‍ വിജി 

ഇതില്‍ ബിജെപിക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്നും അനില്‍ വിജി
പേരിന് മുമ്പില്‍ 'പപ്പു' എന്ന് ചേര്‍ക്കുക; ചൗക്കിദാറില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് അനില്‍ വിജി 
Updated on
1 min read

ന്യൂഡല്‍ഹി: പേരിന് മുമ്പില്‍ കാവലാള്‍ എന്ന് അര്‍ത്ഥമുളള ചൗക്കിദാര്‍ എന്ന പദം ചേര്‍ത്തുളള ബിജെപി പ്രചാരണം കൊഴുക്കുകയാണ്. ഇതിനെതിരെയുളള കോണ്‍ഗ്രസിന്റെ എതിര്‍പ്രചാരണവും മറുവശത്ത് പുരോഗമിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് ബിജപി നേതാവും ഹരിയാന മന്ത്രിയുമായ അനില്‍ വിജി.

പേരിന് മുന്‍പില്‍ പപ്പു എന്ന് ചേര്‍ക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അനില്‍ വിജി ആവശ്യപ്പെട്ടത്. ഇതില്‍ ബിജെപിക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്നും അനില്‍ വിജി പറഞ്ഞു. 'ഞങ്ങള്‍ ഞങ്ങളുടെ പേരിനു മുന്‍പില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്തു. നിങ്ങള്‍ പപ്പു എന്ന് ചേര്‍ക്കണം.' ഇതില്‍ ബിജെപിക്ക് യാതൊരുവിധ എതിര്‍പ്പുമില്ലെന്നും അനില്‍ വിജി ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കാന്‍ ബിജെപി പതിവായി ഉപയോഗിക്കുന്ന പദമാണ് പപ്പു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ഉയര്‍ത്തിക്കാട്ടുന്നു. രാജ്യത്തിന്റെ കാവലാള്‍ കളളനാണ് എന്ന് പറഞ്ഞാണ് ബിജെപിക്കെതിരെ രാഹുല്‍ പ്രചാരണം അഴിച്ചുവിടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com