പ്രസവ ശേഷം 23കാരി തിരിച്ചുവന്നില്ല;  ഭാര്യ വീടിന് തീ കൊളുത്തി ഭര്‍ത്താവ്; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു; 7 പേര്‍ ആശുപത്രിയില്‍

പ്രസവത്തെ തുടര്‍ന്ന് ഭാര്യ തിരികെ എത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ വീടിന് പെട്രോളൊഴിച്ച് തീയിട്ട് ഭര്‍ത്താവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കാന്‍പൂര്‍: പ്രസവത്തെ തുടര്‍ന്ന് ഭാര്യ തിരികെ എത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ വീടിന് പെട്രോളൊഴിച്ച് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് സംഭവം.  ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റിലായത്്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെയാണ് മുകേഷ് കുമാര്‍ ഭാര്യ മനീഷയുടെ വീടിന് തീയിട്ടത്. ജൂഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തീപ്പിടിത്തത്തില്‍ മനീഷയും മാതാപിതാക്കളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളലേറ്റ ഏഴ് പേരെയും ഊര്‍സാല ഹോഴ്സ്മാന്‍ ആശുപത്ര യിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യ ഉള്‍പ്പടെ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 

വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER