ബിജെപി അപകടകാരിയോ? അഭ്യൂഹങ്ങള്‍ ഉയര്‍ത്തി രജനിയുടെ മറുപടി

ബിജെപി അപകടകാരിയോ? അഭ്യൂഹങ്ങള്‍ ഉയര്‍ത്തി രജനിയുടെ മറുപടി
ബിജെപി അപകടകാരിയോ? അഭ്യൂഹങ്ങള്‍ ഉയര്‍ത്തി രജനിയുടെ മറുപടി
Updated on: 
1 min read

ചെന്നൈ: ബിജെപി അപകടകാരിയെന്ന് പ്രതിപക്ഷ കക്ഷികള്‍ കരുതുന്നുണ്ടെങ്കില്‍ അതു ശരിയായിരിക്കുമെന്ന് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായാണ് രജനീകാന്ത് ഇക്കാര്യം പറഞ്ഞത്.  

ബി.ജെ.പിക്കാര്‍ ഇത്ര അപകടകാരികള്‍ ആയത് കൊണ്ടാണോ ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ ചേരി സംഘടിപ്പിക്കുന്നതെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അവര്‍ അങ്ങനെ കരുതുന്നുണ്ടെങ്കില്‍ അത് സത്യമാകും എന്നായിരുന്നു മറുപടി.

നോട്ട് നിരോധനം നടപ്പിലാക്കിയ രീതി വലിയ രീതിയില്‍ പാളിപ്പോയെന്നും രജനി പറഞ്ഞു. ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ നോട്ടു നിരോധനത്തെ പിന്തുണച്ചു രംഗത്തെത്തിയിരുന്ന രജനിയുടെ വാക്കുകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ പുതിയ ചര്‍ച്ചയ്ക്കു തുടക്കമിട്ടിട്ടുണ്ട്.

രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന രജനീകാന്ത് ബിജെപിയോട് അടുപ്പം പുലര്‍ത്തുമെന്നായിരുന്നു സൂചനകള്‍. ഇതിനിടെയാണ് ബിജെപിയെ വിമര്‍ശിക്കുന്നതെന്നു വ്യാഖ്യാനിക്കാവുന്ന വിധത്തിലുള്ള വാക്കുകള്‍ രജനിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്.   

മുന്‍മുഖ്യമന്ത്രി ജയലളിത തമിഴ് രാഷ്ട്രീയത്തില്‍ ഒഴിച്ചിട്ട് പോയ സ്ഥാനം സ്വന്തമാക്കാനാണ് സ്‌റ്റൈല്‍ മന്നന്‍ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ബി.ജെ.പിയാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യം താരം തന്നെ നിഷേധിച്ചിരുന്നു. ബി.ജെ.പിയാണ് തനിക്ക് പിന്നിലെന്ന് ചിലര്‍ പറഞ്ഞ് പരത്തുന്നു.എന്നാല്‍ ഇക്കാര്യം സത്യമല്ല. ദൈവവും ജനങ്ങളും മാത്രമേ തനിക്ക് പിന്നിലുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com