ബിജെപിയിലെ ധൈര്യമുള്ള ഒരേയൊരു നേതാവ് ​ഗഡ്കരിയെന്ന് രാഹുൽ ; സർട്ടിഫിക്കേറ്റ് വേണ്ടെന്ന് ​ഗഡ്കരി

കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പ്രധാനമന്ത്രിയെ പരോക്ഷമായി വിമർശിച്ചു കൊണ്ടുള്ള ​ഗഡ്കരിയുടെ പ്രസം​ഗത്തെ പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രശംസ
ബിജെപിയിലെ ധൈര്യമുള്ള ഒരേയൊരു നേതാവ് ​ഗഡ്കരിയെന്ന് രാഹുൽ ; സർട്ടിഫിക്കേറ്റ് വേണ്ടെന്ന് ​ഗഡ്കരി
Updated on
1 min read

ന്യൂഡൽഹി: ബിജെപിയിലെ ധൈര്യമുള്ള ഒരേയൊരു നേതാവ് നിതിൻ ​ഗഡ്കരിയാണെന്ന രാഹുൽ ​ഗാന്ധിയുടെ പ്രശംസയ്ക്ക് മറുപടിയുമായി ​ഗഡ്കരി. കോൺ​ഗ്രസ് അധ്യക്ഷന്റെ പ്രശംസയ്ക്ക് നന്ദിയെന്നും പക്ഷേ സർട്ടിഫിക്കേറ്റ് തനിക്ക് ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദേശീയ പാർട്ടിയുടെ അധ്യക്ഷനെന്ന നിലയിൽ രാഹുൽ ​ഗാന്ധി കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. മാധ്യമ വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിനെ രാഹുൽ ആക്രമിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പ്രധാനമന്ത്രിയെ പരോക്ഷമായി വിമർശിച്ചു കൊണ്ടുള്ള ​ഗഡ്കരിയുടെ പ്രസം​ഗത്തെ പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രശംസ. കര്‍ഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും, ഭരണഘടനാ സ്ഥാനപനങ്ങളുടെ തകര്‍ച്ചകളെക്കുറിച്ചും ​ഗഡ്കരി പ്രതികരിക്കണമെന്നും റഫാല്‍ അഴിമതി സംബന്ധിച്ചും തൊഴിലില്ലായ്മയെ കുറിച്ചും ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളില്‍ അദ്ദേഹത്തിന്റെ മറുപടി രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും കോൺ​ഗ്രസ് അധ്യക്ഷൻ പറഞ്ഞിരുന്നു. 

കുടുംബത്തെ മാന്യമായി പോറ്റാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ലെന്നും എബിവിപിയുടെ മുന്‍ പ്രവര്‍ത്തകരമായി നടത്തിയ ചർച്ചയിൽ ​ഗഡ്കരി പറഞ്ഞത് ബിജെപിക്കുള്ളിൽ വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com