ബീഹാറില്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കലാപം; രവി ശങ്കര്‍ പ്രസാദിനെ വരവേറ്റത് 'ഗോ ബാക്ക്' വിളികള്‍ ( വിഡിയോ) 

ബീഹാറില്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കലാപം; രവി ശങ്കര്‍ പ്രസാദിനെ വരവേറ്റത് 'ഗോ ബാക്ക്' വിളികള്‍ ( വിഡിയോ) 

ബിസിനസ്സുകാരനും ബിജെപി നേതാവുമായ ആര്‍ കെ സിന്‍ഹയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദിനോട് തിരിച്ചുപോകാനും ആവശ്യപ്പെട്ടു
Published on

പട്‌ന:  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ പട്‌ന സാഹിബില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ വിമാനത്താവളത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത് 'ഗോ ബാക്ക്' വിളികളോടെ. ബിസിനസ്സുകാരനും ബിജെപി നേതാവുമായ ആര്‍ കെ സിന്‍ഹയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദിനോട് തിരിച്ചുപോകാനും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

പട്‌ന സാഹിബില്‍ സ്ഥാനാര്‍ത്ഥിയായ ശേഷം സംസ്ഥാനത്ത് എത്തിയ രവിശങ്കര്‍ പ്രസാദ്, പട്‌ന വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു പ്രതിഷേധം നേരിട്ടത്. പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലുളള പ്രതിഷേധമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. ബിജെപിയുടെ രാജ്യസഭ എംപിയും ബിസിനസ്സുകാരനുമായ ആര്‍ കെ സിന്‍ഹയ്ക്ക് വേണ്ടി ഇവര്‍ മുദ്രാവാക്യവും വിളിച്ചു. 

ആര്‍ കെ സിന്‍ഹയാണ് തങ്ങളുടെ നേതാവ്. രവിശങ്കര്‍ പ്രസാദ് ഇതുവരെ തങ്ങളെ കാണാന്‍ പോലും ശ്രമിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. രവിശങ്കര്‍ പ്രസാദിനൊടൊപ്പം ആര്‍ കെ സിന്‍ഹയുടെ പേരും മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. അവസാന നിമിഷം രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

2009 മുതല്‍ ശത്രുഘ്്‌നന്‍ സിന്‍ഹയാണ് മണ്ഡലത്തിലെ എംപി. എന്നാല്‍ മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായതോടെ ശത്രുഘ്‌നന്‍ സിന്‍ഹയെ ഇത്തവണ ബിജെപി തഴയുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com