പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭര്‍ത്താവിനെയും മക്കളെയും ഉറക്കമരുന്ന് നല്‍കി ബോധം കെടുത്തി; അജ്ഞാത മരുന്ന് കുത്തിവച്ചു കൊന്നു; 41 കാരിയായ ഡോക്ടര്‍ തൂങ്ങിമരിച്ചു

41 കാരിയായ ഡോക്ടര്‍ ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
Published on

മുംബൈ: 41 കാരിയായ ഡോക്ടര്‍ ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.  മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു സംഭവം.

41 കാരിയായ ഡോക്ടര്‍ സുഷമ റാണെയാണ് ആത്മഹത്യ ചെയ്തത്. 42 കാരനായ ഭര്‍ത്താവ് ധീരജ് എന്‍ജിനിയറിങ് കോളജിലെ പ്രൊഫസറാണ്. അഞ്ചും പതിനൊന്നും വയസുള്ള മക്കളെയാണ് കൊലപ്പെടുത്തിയത്. 

മാസ്റ്റര്‍ ബെഡ്‌റൂമിലെ കട്ടിലില്‍ ധീരജിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഡോക്ടറെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.  ഇവരുടെ അമ്മായി ബെഡ്‌റൂമിന്റെ വാതില്‍ മുട്ടിയിട്ട് യാതൊരു പ്രതികരണവും ലഭിക്കാതെ വന്നതോടെ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. 

സംഭവസ്ഥലത്ത് നിന്ന് രണ്ട് സിറിഞ്ചുകളും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. ഒരുമിച്ച് ജീവിക്കുന്നതില്‍ താന്‍ അസുന്തഷ്ടയാണെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നു. ഭര്‍ത്താവിനും മക്കള്‍ക്കും ഉറക്കമരുന്ന്് നല്‍കിയ ഭക്ഷണം നല്‍കി അബോധാവസ്ഥയിലായ ശേഷം മരുന്ന് കുത്തിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com