ഭാര്യക്ക് ടിക് ടോക് ഭ്രമം; യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ടിക് ടോകിന് അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ഭാര്യക്ക് ടിക് ടോക് ഭ്രമം; യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി
Updated on
1 min read

ഹൈദ്രാബാദ്‌: ടിക് ടോകിന് അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ കാനിഗിരി പട്ടണത്തിലാണ് സംഭവം. ഭാര്യയുടെ ടിക് ടോക് ഭ്രമം സഹിക്കാനാവത്തിതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് പാച്ചു പൊലീസിന് മൊഴി നല്‍കി.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത്: ഫാത്തിമയോട് നിരവധി തവണ ടിക് ടോക് വീഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്ന്  ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ യുവതി തയ്യാറായില്ല. ഇതില്‍ പ്രകോപിതാനായാണ് യുവതിയെ കൊലപ്പെടുത്തിയത്.

ഫാത്തിമയുടെ ഭര്‍ത്താവ് പാച്ചു തയ്യല്‍ തൊഴിലാളിയാണ്. നിരന്തരമായി ടിക് ടോക് വീഡിയോ പോസ്റ്റു ചെയ്യുന്നത് വിലക്കിയിട്ടും ഫാത്തിമ അത് തുടര്‍ന്നു. കൂടാതെ ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നെന്നും പൊലീസ് പറയുന്നു കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് കസ്റ്റഡിയിലാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com