

ഈസ്റ്റ് മിഡ്‌നാപ്പൂര്‍: പ്രധാനമന്ത്രി നന്ദ്രേ മോദിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി തന്റെ ജീവിതത്തില്‍ ഒരിക്കലും അമ്മയെയും ഭാര്യയെയും ബഹുമാനിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദിയെ മമത കടന്നാക്രമിച്ചത്. ഭാര്യയെ ബഹുമാനിക്കുന്നത് മാനക്കേടാണെന്ന് കരുതുന്ന മോദിയെങ്ങനെ ജനങ്ങളെ ബഹുമാനിക്കുമെന്ന് മമത ചോദിച്ചു.
തന്റെ ഭാര്യയെ പറ്റി ഇപ്പോള്‍ അറിയില്ലെന്നാണ് മോദി നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, പക്ഷേ അദ്ദേഹം എന്നെ പറയാന്‍ നിര്‍ബന്ധിതയാക്കിയെന്നും മമത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates