മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; എട്ട് മരണം 

ഗുജറാത്തിലെ ​വാതക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലും വൻ സ്ഫോടനം
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; എട്ട് മരണം 
Updated on: 
1 min read

മുംബൈ: ​ഗുജറാത്തിലെ ​വാതക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലും വൻ സ്ഫോടനം. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ കോൾവാഡെ ഗ്രാമത്തിലുള്ള കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മുംബൈ നഗരത്തിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലത്തിലാണ് കോൾവാഡെ. 12 മണിക്കൂറിനിടെയാണ് ​ഗുജറാത്തിലും മഹാരാഷ്ട്രയിലും ഫാക്ടറികളിൽ സ്ഫോടനം നടന്നത്. 

പൊലീസും ഫയർഫോഴ്‍സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണിപ്പോൾ. വൈകീട്ട് 7.20 ഓടെ ഉണ്ടായ സ്ഫോടനത്തിന്‍റെ ശബ്ദം ഏതാണ്ട് 15 കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വൻ പ്രകമ്പനം ഉണ്ടാക്കിയ ഉഗ്ര സ്ഫോടനമാണ് ഉണ്ടായത്. സ്ഥലത്തേക്ക് ഫയർഫോഴ്‍സിന്‍റെ പരമാവധി യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമാണെന്നും പൊലീസ് വക്താവ് ഹേമന്ദ് കത്കർ വ്യക്തമാക്കി.

ഗുജറാത്തിലെ വഡോദരയിൽ ഉച്ചയോടെയാണ് ഒരു വാതക ഫാക്ടറിയിൽ ഉഗ്ര സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് അവിടെ കൊല്ലപ്പെട്ടത്. വഡോദരയുടെ പ്രാന്തപ്രദേശമായ പഡ്‍രയിലെ എയിംസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് സ്ഫോടനമുണ്ടായത്. വ്യാവസായിക, മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള വാതകങ്ങൾ നിർമ്മിച്ച് നൽകുന്ന കമ്പനിയാണ് എയിംസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഓക്സിജൻ, നൈട്രജൻ, ആർഗൺ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയും, ഇവയുടെ മിശ്രിതങ്ങളും നിർമിക്കുന്ന കമ്പനിയിലുണ്ടായ സ്ഫോടനത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇവിടെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com