മാനുഷി ലോക സുന്ദരിയായതിന് പിന്നില്‍ നരേന്ദ്ര മോദി; ബിജെപിക്കാര്‍ മുന്നോട്ട് വരാത്തത് എന്തെന്ന് ശിവസേന

നരേന്ദ്ര മോദിയുടേയും, അമിത് ഷായുടേയും അനുഗ്രഹം കൊണ്ട് മാത്രമാണ് മാനുഷി ഛില്ലാറിന് ഇത് സാധ്യമായത്
മാനുഷി ലോക സുന്ദരിയായതിന് പിന്നില്‍ നരേന്ദ്ര മോദി; ബിജെപിക്കാര്‍ മുന്നോട്ട് വരാത്തത് എന്തെന്ന് ശിവസേന
Updated on
1 min read

മുംബൈ: മാനുഷി ഛില്ലര്‍ ലോക സുന്ദരിയായതിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് അവകാശപ്പെട്ട് ബിജെപിക്കാര്‍ മുന്നോട്ടു വരാത്തത് തങ്ങളെ അതിശയിപ്പിക്കുന്നുവെന്ന പരിഹാസവുമായി ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയിലായിരുന്നു ബിജെപിക്കെതിരായ ശിവസേനയുടെപരിഹാസം.  

17 വര്‍ഷത്തിന് ശേഷം ലോക സുന്ദരിപ്പട്ടം രാജ്യത്തേക്ക് എത്തിച്ച ഹരിയാനക്കാരിയായ സുന്ദരി ഇന്ത്യയ്ക്ക അഭിമാനമാണ്. നരേന്ദ്ര മോദിയുടേയും, അമിത് ഷായുടേയും അനുഗ്രഹം കൊണ്ട് മാത്രമാണ് മാനുഷി ഛില്ലാറിന് ഇത് സാധ്യമായത്. എന്നാല്‍ സൗന്ദര്യ ലോകത്ത് ഇത്ര വലിയ നേട്ടം സ്വന്തമാക്കിയതിന്റെ ക്രഡിറ്റ് അവകാശപ്പെട്ട് ഭരണപക്ഷത്ത് നിന്നും ആരും മുന്നോട്ട് വന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നതെന്ന് സാമ്‌നയില്‍ പറയുന്നു. 

ഛില്ലാര്‍ എന്നാണ് മാനുഷിയുടെ സര്‍ നെയിം. നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിന്റെ വിജയമാണ് ഛില്ലാര്‍ ലോക സുന്ദരിയായത്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതോടെ ജനങ്ങളുടെ പക്കല്‍ ചില്ലറ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ക്രഡിറ്റ് അവകാശപ്പെട്ട് ബിജെപിയിലെ ആരും മുന്നോട്ടു വരുന്നില്ല എന്നത് ദുരൂഹതയുണര്‍ത്തുന്നുവെന്ന് ശിവസേന പരിഹസിക്കുന്നു. 

ചില്ലര്‍ പ്രയോഗത്തിന്റെ പേരില്‍ ശശി തരൂരിന് മാപ്പ് പറയേണ്ടി വന്നതിന് പിന്നാലെയാണ് അതേ ആശയം ഉപയോഗിച്ച് ശിവസേന ബിജെപിക്കെതിരെ രംഗത്തെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com