മോദി പ്രധാനമന്ത്രി ആയില്ലെങ്കിൽ ഇന്ത്യ ആപത്തിലാകും ; താനും 'ചൗക്കിധാരിണി'യെന്ന് ഹേമമാലിനി

മോദിയെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാൻ കഠിനാധ്വാനം ചെയ്യുകയാണെന്നും പ്രതിപക്ഷത്തിന്റെ നിലപാടുകൾ വേദനയുളവാക്കുന്നതാണെന്നും ഹേമമാലിനി
മോദി പ്രധാനമന്ത്രി ആയില്ലെങ്കിൽ ഇന്ത്യ ആപത്തിലാകും ; താനും 'ചൗക്കിധാരിണി'യെന്ന് ഹേമമാലിനി
Updated on: 
1 min read


 ലക്നൗ: കേന്ദ്രത്തിൽ വീണ്ടും എൻഡിഎ ഭരണം വരണമെന്നും മോദി പ്രധാനമന്ത്രി ആവണമെന്നും ഹേമമാലിനി. മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയില്ലെങ്കിൽ രാജ്യം അപകടത്തിലാവും. ധൈര്യസമേതം കാര്യങ്ങൾ നടപ്പിലാക്കാൻ മോ​ദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. മഥുരയിലെ സിറ്റിങ് എംപിയാണ് ഹേമമാലിനി. വീണ്ടും ജനവിധി തേടുന്നതിൽ സന്തോഷമാണെന്നും ജനങ്ങൾ തനിക്കൊപ്പമുണ്ടെന്നും അവർ പറഞ്ഞു.

മോദിയെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാൻ കഠിനാധ്വാനം ചെയ്യുകയാണെന്നും പ്രതിപക്ഷത്തിന്റെ നിലപാടുകൾ വേദനയുളവാക്കുന്നതാണെന്നും ബോളിവുഡിന്റെ സ്വപ്ന സുന്ദരി പറഞ്ഞു. പ്രധാനമന്ത്രി കൊണ്ടുവരുന്ന പദ്ധതികളെയെല്ലാം പരിഹസിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇത് ശരിയായ രീതിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. 

ബിജെപിയുടെ ക്യാമ്പെയിന്റെ ഭാ​ഗമായി പേരിന് മുന്നിൽ ചൗക്കിദാർ ചേർക്കാത്തത് എന്ത് കൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താനും ചൗക്കിദാരിണി ആണ് എന്നായിരുന്നു ഹേമമാലിനിയുടെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

TN CM Vijay Free Bus Scheme Expansion
Election Commission of India
Himachal implements mandatory dress code for teachers in government CBSE schools
CJP
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com