യുപിയിൽ വ്യാജ മദ്യ ദുരന്തം; 14 പേർ മരിച്ചു; 40 പേർ ​ഗുരുതരാവസ്ഥയിൽ

ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് 14 പേര്‍ മരിച്ചു
യുപിയിൽ വ്യാജ മദ്യ ദുരന്തം; 14 പേർ മരിച്ചു; 40 പേർ ​ഗുരുതരാവസ്ഥയിൽ
Updated on: 
1 min read

ബാരബങ്കി: ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയില്‍ വ്യാജ മദ്യം കഴിച്ച് 14 പേര്‍ മരിച്ചു. 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ  നാല് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രാംനഗറിലുള്ള ഒരു ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചവര്‍ക്കാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് 10 എക്‌സൈസ് ഉദ്യോഗസ്ഥരേയും രണ്ട് പൊലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. 48 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com