രാഹുലിനെ പ്രകീര്‍ത്തിച്ചു, പ്രിയങ്കയെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍; സഖ്യമുണ്ടാക്കും

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍
രാഹുലിനെ പ്രകീര്‍ത്തിച്ചു, പ്രിയങ്കയെ സ്വാഗതം ചെയ്ത് കമല്‍ഹാസന്‍; സഖ്യമുണ്ടാക്കും
Updated on
1 min read

ചെന്നൈ:കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. രാഹുല്‍ ഗാന്ധി  മുന്നോട്ട് വച്ച ദരിദ്രര്‍ക്ക് മിനിമം വരുമാനം എന്ന പദ്ധതി മികച്ചതാണെന്ന് കമല്‍ പറഞ്ഞു. കമലിന്റെ രാഹുല്‍, പ്രിയങ്ക പ്രശംസ തമിഴക രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതുച്ചേരിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കമലിന്റെ രാഹുല്‍ പ്രശംസ. തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുകളില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്നും ഇതിനായി മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും കമല്‍ വ്യക്തമാക്കി.പുതുച്ചേരിയിലെ ഡിഎംകെ നേതാവ് സുബ്രഹ്മണ്യം മക്കള്‍ നീതി മയ്യത്തില്‍ അംഗമായതായും കമല്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com