ലൈംഗിക ബന്ധത്തിനിടെ യുവതി ശ്വാസം മുട്ടി മരിച്ചു; ബോയ്ഫ്രണ്ടിനെതിരെ കേസ്

മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് 23 കാരനായ ഒറിറോണ്‍ യാകോവിനെതിരെ കേസെടുത്തത്
ലൈംഗിക ബന്ധത്തിനിടെ യുവതി ശ്വാസം മുട്ടി മരിച്ചു; ബോയ്ഫ്രണ്ടിനെതിരെ കേസ്
Updated on
1 min read

മുംബൈ : ലൈംഗിക ബന്ധത്തിനിടെ യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഇസ്രായേല്‍ പൗരനായ ബോയ്ഫ്രണ്ടിനെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് 23 കാരനായ ഒറിറോണ്‍ യാകോവിനെതിരെ കേസെടുത്തത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യോകോവും 20 കാരിയായ വനിതാസുഹൃത്തും ദക്ഷിണ മുംബൈയിലെ കൊളാബയിലെ ഹോട്ടലില്‍ താമസിച്ചു. റൂമില്‍വെച്ച് ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ, യുവതി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. 

യുവതി ബോധരഹിതയായതിനെ തുടര്‍ന്ന് പരിഭ്രമിച്ച യാകോവ് തന്നെ ഹോട്ടല്‍ ജീവനക്കാരുടെ സഹോയത്തോടെ അവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതിനിടെ യുവതി മരിച്ചിരുന്നു. മരണ കാരണം അറിയാത്തതിനാല്‍ മുംബൈ പൊലീസ് അപകടമരണത്തിന് കേസെടുത്തു. 

തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെത്തി മൃതദേഹം സ്വദേശമായ ഇസ്രായേലിലേക്ക് കൊണ്ടുപോയി. അടുത്തദിവസമാണ് യുവതിയുടെ മരണത്തില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോയ്ഫ്രണ്ട് ഒറിറോണ്‍ യാകോവിനെതിരെ പൊലീസ് കേസെടുത്തത്. യാകോവ് ഇപ്പോള്‍ ഇസ്രായേലിലാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com