ലോക്ക്ഡൗൺ രണ്ടാം ഘട്ടം ഇന്ന് അവസാനിക്കുന്നു; നാളെ മുതൽ പുതുക്കിയ മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ

രണ്ടാം ഘട്ട ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഇന്ത്യയിലെ കോവിഡ് കേസുകൾ പതിനൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്നായിരുന്നു
ലോക്ക്ഡൗൺ രണ്ടാം ഘട്ടം ഇന്ന് അവസാനിക്കുന്നു; നാളെ മുതൽ പുതുക്കിയ മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ
Updated on
1 min read

ന്യൂഡൽഹി : കോവിഡ് വ്യാപനം പ്രതിരോധിക്കാനായി രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. ലോക്ക്ഡൗൺ ഈ മാസം 17 വരെ നീട്ടിയിട്ടുണ്ട്.  പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും ദേശീയ ലോക്ക് ഡൗൺ നാളെ മുതൽ തുടരുക. ഇതിന്റെ ഭാ​ഗമായി പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള  അഭിസംബോധന ഇന്നുണ്ടായേക്കും.

രണ്ടാം ഘട്ട ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഇന്ത്യയിലെ കോവിഡ് കേസുകൾ പതിനൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്നായിരുന്നു. ഇപ്പോൾ കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികമായി. രണ്ടാം ഘട്ടം തുടങ്ങിയപ്പോൾ കൂടുതൽ കേസുകളുണ്ടായിരുന്ന തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ രോഗവ്യാപനം താരതമ്യേന പിടിച്ചു നിറുത്തുന്നുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശുമാണ് ഇപ്പോഴും ഇത് നിയന്ത്രിക്കാനാവാത്ത സംസ്ഥാനങ്ങൾ.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. ഇന്നലെ 2293 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ പേര്‍ കോവിഡ് ബാധിതര്‍ ആകുന്നത് ആദ്യമായാണ്. ഇതുവരെ 1223 പേർ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം ആയിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com