ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Updated on
1 min read


 ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.

ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുക. രണ്ടാംഘട്ടം ഈ മാസം 18 നാണ്. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ്. മെയ് 23 ന് ഫലപ്രഖ്യാപനം ഉണ്ടാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com