വര്‍ഷത്തിലൊരിക്കല്‍ പടക്കം പൊട്ടിക്കാനാവില്ല; ദിവസേനയുള്ള ബാങ്കുവിളിയോ?.; വിവാദ ട്വീറ്റുമായി തഥാഗത റോയ് വീണ്ടും

വായുമലിനീകരണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു.
വര്‍ഷത്തിലൊരിക്കല്‍ പടക്കം പൊട്ടിക്കാനാവില്ല; ദിവസേനയുള്ള ബാങ്കുവിളിയോ?.; വിവാദ ട്വീറ്റുമായി തഥാഗത റോയ് വീണ്ടും
Updated on: 
1 min read

ന്യൂഡെല്‍ഹി: ദീപാവലിക്ക് പടക്കം നിരോധിച്ചതിനെ മുസ്ലീം പളളികളിലെ ബാങ്കുവിളിയുമായി താരതമ്യപ്പെടുത്തിയാണ് ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയിയുടെ ഇത്തവണത്തെ വിവാദ ട്വീറ്റ്. വായുമലിനീകരണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു. പശ്ചിമ ഗംഗാളിലും ദീപാവലി ദിവസം രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറുമണി വരെ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റോയിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

എല്ലാ ദീപാവലി കാലത്തും പടക്കംപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ട്. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് പടക്കം പൊട്ടിക്കാറുള്ളത്. എന്നാല്‍ പുലര്‍ച്ചെ 4.30ന് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. ഈ ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള നിശ്ശബ്ദത വല്ലാതെ അമ്പരപ്പിക്കുന്നു. ഉച്ചഭാഷിണിയെക്കുറിച്ച് ഖുറാനിലോ ഏതെങ്കിലും ഹദീസിലോ പറഞ്ഞിട്ടില്ലെന്നും തഥാഗത റോയ് പറയുന്നു.

'ഇപ്പോള്‍ പടക്കങ്ങള്‍ക്ക് നിരോധനമുണ്ടായിട്ടുണ്ടെങ്കില്‍ അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി നാളെ ആരെങ്കിലും ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനെതിരെയും ഹര്‍ജി കൊടുത്തേക്കാം' എന്ന് തഥാഗതാ റോയ് അടുത്തിടെ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഹിന്ദു സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ ഹിന്ദുമത വിശ്വാസി എന്ന നിലയില്‍ തനിക്ക് അതിയായ അതൃപ്തിയുണ്ടെന്നാണ് പടക്കനിരോധനത്തെക്കുറിച്ച് ഇദ്ദേഹം പറഞ്ഞത്.

തഥാഗതാ റോയ് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവ് സംഭവമാണ്. മുന്‍പ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ 'മാലിന്യം' എന്ന് വിശേഷിപ്പിച്ചത് കടുത്ത വിര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിവാദപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി റോയ് മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supreme Court
Make Rules To Regulate Children's Social Media Usage : Supreme Court Tells Centre
Sohrabuddin Sheikh, wife Kausar Bi
Trinamool Congress
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com