വിജയം പാകിസ്ഥാനില്‍ പോയി ആഘോഷിക്കാന്‍ കശ്മീര്‍ വിഘടനവാദി നേതാവിനോട് ഗൗതം ഗംഭീര്‍

എന്തുകൊണ്ടാണ് നിങ്ങള്‍ അതിര്‍ത്തി കടക്കാത്തത്? കുറച്ചുകൂടി നല്ല വെടിക്കെട്ട് കാണാമായിരുന്നില്ലേ?
വിജയം പാകിസ്ഥാനില്‍ പോയി ആഘോഷിക്കാന്‍ കശ്മീര്‍ വിഘടനവാദി നേതാവിനോട് ഗൗതം ഗംഭീര്‍
Updated on: 
1 min read

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ജയിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച കശ്മീര്‍ വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിനോട് വിജയം പാകിസ്ഥാനില്‍ പോയി ആഘോഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. എവിടെയും വെടിക്കെട്ടാണ്, ഈദ് നേരത്തെ എത്തിയതായി തോന്നുന്നു,മികച്ച ടീം ഈ ദിവസം നേടിയിരിക്കുന്നു, അഭിനന്ദനങ്ങള്‍,ഇതായിരുന്നു ഫറൂഖ് ട്്വിറ്ററില്‍ കുറിച്ചത്.ഇതാണ് ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചത്. 

എന്തുകൊണ്ടാണ് നിങ്ങള്‍ അതിര്‍ത്തി കടക്കാത്തത്? കുറച്ചുകൂടി നല്ല വെടിക്കെട്ട് കാണാമായിരുന്നില്ലേ (ചൈനീസ്?), ഈദും അവിടെ ആഘോഷിക്കാം. സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ താനും സഹായിക്കാം.ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുമ്പും കശ്മീരിലെ സമരങ്ങളേയും മറ്റും വിമര്‍ശിച്ച് ഗംഭീര്‍ രംഗത്തെത്തിയിട്ടുണ്ട്.ഇന്നലെ നടന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനോട് ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER