ലഖ്നൗ: വരനടക്കമുള്ളവർക്ക് കോവിഡാണെന്ന് അറിഞ്ഞത് വിവാഹം ദിവസം രാവിലെ. പരിശോധനാ ഫലം വരുമ്പോഴേക്കും വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. വരനും ബന്ധുക്കളും വിവാഹ വേദിയിലേക്കുള്ള ഘോഷയാത്ര തുടങ്ങുകയും ചെയ്തു. പരിശോധനയിൽ വരനും പിതാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യ പ്രവർത്തകർ ഇരുവരെയും തിരഞ്ഞെത്തിയതോടെ വിവാഹ ഘോഷയാത്ര മുടങ്ങി. വിവാഹവും മാറ്റിവച്ചു. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലാണ് സംഭവം നടന്നത്.
അമേഠിയിലെ കാംറൗളി ഗ്രാമത്തിൽ നിന്ന് വിവാഹം നടക്കുന്ന ബരാബങ്കിയിലെ ഹൈദർഗഢിലേക്കാണ് വരന്റെ സംഘം ഘോഷയാത്രയായി പോയത്. അതിനിടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരെ തേടി ആരോഗ്യ പ്രവർത്തകരെത്തി. വരനെയും പിതാവിനെയും ആശുപത്രിയിലേക്ക് മാറ്റി. വരന്റെ കുടുംബാംഗങ്ങളെ ക്വാറന്റൈനിലാക്കുകയും ചെയ്തു.
ജൂൺ 15നാണ് ഡൽഹിയിൽ നിന്ന് വരനും കുടുംബവും അമേഠിയിൽ എത്തിയത്. പിന്നാലെ എല്ലാവരുടെയും സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. വിവാഹ ദിവസമായ ജൂൺ 19ന് രാവിലെയാണ് പരിശോധനാ ഫലം വന്നത്. വരനും പിതാവും പൂർണമായും സുഖം പ്രാപിച്ച ശേഷം വിവാഹം നടത്താനാണ് ഇരു കുടുംബത്തിന്റെയും തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates