

ന്യൂഡല്‍ഹി: മുന്‍ അധ്യാപകന്‍ ഭാര്യയെയും മരുമകളെയും കുത്തിക്കൊന്നു. ഇരുവര്‍ക്കും വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് 62 കാരന്റെ കൃത്യമെന്ന് പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയിലെ രോഹിണിയില്‍ ഇന്ന് രാവിലെയാണ് സംഭവം.62കാരനായ സതീഷ് ചൗധരിയാണ് ഭാര്യയെയും മകന്റെ ഭാര്യയെയും കുത്തിക്കൊന്നത്. 62കാരിയായ ഭാര്യ സ്‌നേഹലത ചൗധരിയും, 35കാരിയായ മരുമകള്‍ പ്രഗ്യാ ചൗധരിയുമാണ് മരിച്ചത്.
സതീഷ് ചൗധരിയുടെ രണ്ടാമത്തെ മകന്‍ പൊലീസിനെ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയെയും സഹോദരന്റെ ഭാര്യയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ മകനായ സൗരഭ് ചൗധരിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് കണ്ടതെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates