

ന്യൂഡെല്‍ഹി: കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും. ഡെല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡാണ് നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
മഹരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്. ഹാമിദ് അന്‍സാരിയുടെ ഉപരാഷ്ട്രപതി കാലാവധി ഓഗസ്റ്റ് പത്തിനു പൂര്‍ത്തിയാകും.
ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ പോലും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് കഴിഞ്ഞ മാസം നായിഡു പ്രസ്താവിച്ചിരുന്നു. ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates