DsqeEFYWwAAgSi1
DsqeEFYWwAAgSi1

വോട്ടർമാർക്ക് സ്ഥാനാർത്ഥി വക ചെരുപ്പ്; വാ​ഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ തല്ലിക്കോളു; വേറിട്ട പ്രചാരണം

തെലങ്കാനയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ അകുല ഹനുമന്തയാണ് വിജയമുറപ്പിക്കാൻ ശ്രദ്ധേയമായ പ്രചാരണ പരിപാടിയുമായി രം​ഗത്തിറങ്ങിയത്
Published on

അമരാവതി: തെരഞ്ഞെടുപ്പ് വിജയിക്കാൻ സ്ഥാനാർത്ഥികൾ വ്യത്യസ്തമായ പ്രചാരണ പരിപാടികൾ സ്വീകരിക്കാറുണ്ട്. അത്തരത്തിലൊരു പ്രചാരണ പരിപാടിയുടെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തെലങ്കാനയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ അകുല ഹനുമന്തയാണ് വിജയമുറപ്പിക്കാൻ ശ്രദ്ധേയമായ പ്രചാരണ പരിപാടിയുമായി രം​ഗത്തിറങ്ങിയത്.

കോർത്തല മണ്ഡലത്തിൽ നിന്നാണ് അകുല ഹനുമന്ത മത്സരിക്കുന്നത്. ഒരു പെട്ടി നിറയെ ചെരുപ്പുമായാണ് അകുല തന്റെ വോട്ടർമാർക്കിടയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാ​ഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ അടിക്കാനാണ് ഈ ചെരുപ്പ്. ഓരോ വീട്ടിലും അകുല ഇത് നൽകുന്നു. 

നിങ്ങൾ പ്രതീക്ഷിച്ചത് പോലെ ഞാൻ ജോലി ചെയ്തില്ലെങ്കിൽ എന്നെ ഈ ചെരുപ്പ് കൊണ്ട് അടിക്കൂ എന്നാണ് ഹനുമന്ത വോട്ട് ചോദിച്ച് സമ്മതിദായകരോട് പറയുന്നത്. ചിലർ ചെരുപ്പ് വാങ്ങാൻ കൂട്ടാക്കുന്നില്ല. ചെരിപ്പ് കിട്ടിയപ്പോൾ അന്തംവിട്ട് നിന്നവരും പൊട്ടിച്ചിരിച്ചവരുമുണ്ട്. ശക്തരായ പാർട്ടികൾ മാറ്റുരയ്ക്കുന്ന കോർത്തല മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കാനാണ് ഹനുമന്ത മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഡിസംബർ‌ ഏഴിനാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് ദിനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com