ശശികലയെ തേടി ജയിലില്‍ എത്തുന്നത് തെറിക്കത്തുകള്‍

വഞ്ചക, നന്ദികെട്ടവള്‍, വിശ്വസിക്കാന്‍ കൊളളാത്തവള്‍ എന്നിങ്ങനെയാണ് കത്തുകളില്‍ ശശികലയ്ക്കുള്ള വിശേഷണം
ശശികലയെ തേടി ജയിലില്‍ എത്തുന്നത് തെറിക്കത്തുകള്‍
Updated on
1 min read

ചെന്നൈ: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ തേടിയെത്തുന്ന കത്തുകള്‍ നിരവധിയാണ്. കത്തുകളൊന്നും ശശികലയുടെ വിശേഷമല്ല പങ്കുവെക്കുന്നത്. അമ്മയുടെ മരണത്തിന് ശശികലയാണ് ഉത്തരവാദിയെന്ന് ആരോപിച്ച് അസഭ്യവര്‍ഷം ചൊരിയുന്നതാണ് കത്തുകള്‍.

അനധികൃതസ്വത്ത് സമ്പാദനത്തില്‍ ശിക്ഷിക്കപ്പെട്ട് ഫെബ്രുവരി 15നാണ് ജയിലില്‍ എത്തിയത്. ഇതിനകം നൂറിലേറെ കത്തുകളാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. ശശികല, സെന്‍ട്രല്‍ ജയില്‍, പരപ്പന അഗ്രഹാര, ബംഗലൂരൂ 560100 എ്ന്ന വിലാസത്തിലാണ് കത്തുകള്‍ എത്തുന്നത്.

വഞ്ചക, നന്ദികെട്ടവള്‍, വിശ്വസിക്കാന്‍ കൊളളാത്തവള്‍ എന്നിങ്ങനെയാണ് കത്തുകളില്‍ ശശികലയ്ക്കുള്ള വിശേഷണമെന്നാണ് ജയിലധികൃതര്‍ വ്യക്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com