ശ്രീരാമന് എന്നാണ് അച്ഛേ ദിന്‍ വരിക ? ; ബിജെപിയെ കുത്തി ശിവസേന

ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ബിജെപിക്കെതിരെ ശിവസേന വീണ്ടും രൂക്ഷപ്രതികരണം നടത്തിയത്
ശ്രീരാമന് എന്നാണ് അച്ഛേ ദിന്‍ വരിക ? ; ബിജെപിയെ കുത്തി ശിവസേന
Updated on: 
1 min read

മുംബൈ : ബിജെപിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി ശിവസേന രംഗത്ത്. ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ബിജെപിക്കെതിരെ സേന വീണ്ടും രൂക്ഷപ്രതികരണം നടത്തിയത്. നിലവിലെ ഭരണത്തിന്റെ കാലയളവില്‍ എന്നാണ് ശ്രീരാമന് അച്ഛേ ദിന്‍ വരികയെന്ന് എഡിറ്റോറിയല്‍ ചോദിക്കുന്നു. 

കഴിഞ്ഞ 25 വര്‍ഷമായി രാമന്‍ തുറസ്സായ ടെന്റിലാണ്. എല്ലാവരും സീറ്റുകളും അധികാരവും പങ്കിട്ടെടുക്കാനുള്ള തിരക്കിലും. രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യം മാത്രം എല്ലാവരും മറന്നു. ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ തിരികെ കൊണ്ടുവരാന്‍ പോലും സര്‍ക്കാരിന്് കഴിഞ്ഞില്ലെന്ന് ശിവസേന ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. 

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ബിജെപിക്ക് അകത്ത് ആഭ്യന്തര സമ്മര്‍ദ്ദം ഏറിവരികയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഏറെ കാലമുണ്ട്. എല്‍ കെ അദ്വാനിയ്ക്ക് രാഷ്ട്രപതിയാകാമെന്ന് മോഹിക്കേണ്ടതില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ ലേഖനം രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നു. മൂന്നു സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടി ഏറ്റിട്ടും കേന്ദ്രസര്‍ക്കാര്‍ കുംഭകര്‍ണനെപ്പോലെ ഉറക്കത്തിലാണെന്ന് ശിവസേന ആരോപിച്ചു. നിലവിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ശിവസേനയുടെ വിമര്‍ശനത്തോട് പ്രതികരിക്കേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com