ന്യൂഡൽഹി: അതിർത്തിയിൽ കർശന ജാഗ്രത പാലിക്കാൻ സൈനിക വിഭാഗങ്ങൾക്ക് നിർദേശം. യഥാർഥ നിയന്ത്രണരേഖയിൽ ഉടനീളം ചൈന വൻതോതിൽ സൈന്യത്തെ വിന്യസിച്ച സാഹചര്യത്തിലാണ് ഇത്. സമാധാനകാലത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ മൂന്നു സൈനിക മേധാവികളോടും സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ആവശ്യപ്പെട്ടു.
ഏതുതരത്തിലുള്ള മോശം സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാനാണ് നിർദേശം. ലഡാക്കിൽ യുദ്ധം തന്നെയാണ് നടക്കുന്നതെന്ന് ജനറൽ ബിപിൽ റാവത്ത് ഓർമിപ്പിച്ചു. അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാവുമ്പോൾ, വടക്കൻ കമാൻഡും പടിഞ്ഞാറൻ കമാൻഡും മാത്രം അതു നേരിടുകയും മറ്റുള്ളവർ ഉത്സവങ്ങളിലും ഗോൾഫ് കളിയിലും പങ്കാളികളാവുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഉത്സവാഘോഷത്തിൽ അമരുമ്പോൾ വിളക്കുകൾ തെളിയിക്കുന്ന വേളയിൽ അതിർത്തിയിലെ സൈനികർക്കും ഒരു ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് റാവത്തിന്റെ നിർദേശം. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളുടെ വിന്യാസം ശ്രദ്ധിക്കാൻ ആൻഡമാൻ നിക്കോബർ ദ്വീപിലെ സംയുക്ത കമാൻഡിനും നിർദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates