സവര്‍ക്കര്‍ക്ക് ഭാരത രത്‌ന;അഞ്ചുവര്‍ഷം കൊണ്ട് വരള്‍ച്ചാമുക്ത മഹാരാഷ്ട്ര, വന്‍ വാഗ്ദാനങ്ങളുമായി ബിജെപി പ്രകനട പത്രിക

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന വാഗ്ദാനവുമായി ബിജെപി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞടുപ്പിലേക്കുള്ള പ്രകടന പത്രിക.
സവര്‍ക്കര്‍ക്ക് ഭാരത രത്‌ന;അഞ്ചുവര്‍ഷം കൊണ്ട് വരള്‍ച്ചാമുക്ത മഹാരാഷ്ട്ര, വന്‍ വാഗ്ദാനങ്ങളുമായി ബിജെപി പ്രകനട പത്രിക
Updated on
1 min read

മുംബൈ: സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന വാഗ്ദാനവുമായി ബിജെപി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞടുപ്പിലേക്കുള്ള പ്രകടന പത്രിക. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രകടന പത്രിക പുറത്തിറക്കിയത്.

സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍, ഭവനരഹിതര്‍ക്കെല്ലാം 2022ഓടെ വീട് നിര്‍മിച്ചുനല്‍കും,അടിസ്ഥാനസൗകര്യ വികസനത്തിനായി അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപം തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുള്ളത്.

ജനപ്രിയ പദ്ധതികള്‍ക്കൊപ്പം വീര്‍ സവര്‍ക്കര്‍, മഹാത്മ ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ബിജെപി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.

അഞ്ചുവര്‍ഷം കൊണ്ട് മഹാരാഷ്ട്രയെ വരള്‍ച്ചയില്‍നിന്ന് മുക്തമാക്കും, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

സമൂഹത്തിലെ അവസാനനിരയില്‍ നില്‍ക്കുന്നയാളെ വരെ പരിഗണിച്ചുള്ള പ്രകടന പത്രികയാണ് ബിജെപിയുടേതെന്ന് ജെപി നഡ്ഡ പറഞ്ഞു.
പാവപ്പെട്ടവരും കര്‍ഷകരും ആദിവാസികളും അടക്കമുള്ള എല്ലാ പിന്നാക്കക്കാരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com