സഹോദരിയുമായി സംസാരിച്ചു നില്‍ക്കെ സമീപത്ത് തുപ്പി, തുറിച്ചുനോക്കിയതിന് 24കാരിയുടെ ടീഷര്‍ട്ട് വലിച്ചുകീറി, മര്‍ദ്ദനം; യുവാവ് ഒളിവില്‍ 

സമീപത്ത് തുപ്പിയതിന് രൂക്ഷമായി നോക്കിയതിന് 24കാരിയുടെ ടീഷര്‍ട്ട് വലിച്ചു കീറി യുവാവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അഹമ്മദാബാദ്: സമീപത്ത് തുപ്പിയതിന് രൂക്ഷമായി നോക്കിയതിന് 24കാരിയുടെ ടീഷര്‍ട്ട് വലിച്ചു കീറി യുവാവ്. യുവതിയെ മര്‍ദ്ദിക്കുകയും ഇടപെടാന്‍ ശ്രമിച്ച അമ്മയെയും സഹോദരിയെയും തല്ലുകയും ചെയ്തതായി പരാതില്‍ പറയുന്നു. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു.

അഹമ്മദാബാദില്‍ ശനിയാഴ്ചയാണ് സംഭവം.ഒരേ പ്രദേശത്താണ് ഇരുവരും താമസിക്കുന്നത്. സഹോദരിയുമായി സംസാരിച്ചു കൊണ്ടുനില്‍ക്കെ, അതുവഴി നടന്നുവന്ന രാജ്പുത്ത് യുവതിയുടെ സമീപത്ത് തുപ്പി. മോശം പെരുമാറ്റത്തിന് രൂക്ഷമായി നോക്കിയതില്‍ കുപിതനായ യുവാവ് യുവതിയെയും സഹോദരിയെയും അമ്മയെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവതിയുടെ ടീഷര്‍ട്ട് വലിച്ചുകീറിയ ശേഷമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിയെയും അമ്മയെയും ആക്രമിച്ചത്. യുവതിയെയും കുടുംബത്തെയും ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ യുവാവ് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതിയെ പിടികൂടുന്നതിനുളള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi
Swearing-in of new Karnataka CM on June 3 at Guv House
A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
singur
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com