സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; റിയാസ് ഖാനെ സംഘം ചേര്‍ന്ന് ആക്രമിച്ചു, കൊല്ലുമെന്ന് ഭീഷണി

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി പരാതി
സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; റിയാസ് ഖാനെ സംഘം ചേര്‍ന്ന് ആക്രമിച്ചു, കൊല്ലുമെന്ന് ഭീഷണി
Updated on: 
1 min read

ചെന്നൈ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി പരാതി. റിയാസ് ഖാന്‍ തന്നെയാണ് തമിഴ് മാധ്യമത്തില്‍ വന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്
 
ചെന്നൈയിലെ താരത്തിന്റെ വസതിക്ക് സമീപമാണ് സംഭവം നടന്നത്. പ്രഭാത സവാരിക്ക് ഇറങ്ങിയ സമയത്താണ് ആക്രമണം ഉണ്ടായത്. റിയാസിന് അഭിമുഖമായി വന്ന അഞ്ച് പേരടങ്ങുന്ന സംഘത്തോട് സാമൂഹിക അകലം പാലിക്കാന്‍ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി താരവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാളാണ് ആക്രമിച്ചത്. സംഘത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കി. അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Election Commission of India
Air Marshal Ashutosh Dixit
Rahul Gandhi, Priyanka Gandhi
INDIA Bloc Protest Election Commission HQ
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com