സിക്കിമിൽ ആദ്യ കോവിഡ് കേസ്; രോ​ഗം സ്ഥിരീകരിച്ചത് ഡൽഹിയിൽ നിന്ന് വന്ന വ്യക്തിക്ക്

സിക്കിമിൽ ആദ്യ കോവിഡ് കേസ്; രോ​ഗം സ്ഥിരീകരിച്ചത് ഡൽഹിയിൽ നിന്ന് വന്ന വ്യക്തിക്ക്
സിക്കിമിൽ ആദ്യ കോവിഡ് കേസ്; രോ​ഗം സ്ഥിരീകരിച്ചത് ഡൽഹിയിൽ നിന്ന് വന്ന വ്യക്തിക്ക്
Updated on
1 min read

ഗാങ്‌ടോക്ക്: സിക്കിം സംസ്ഥാനത്ത് ആദ്യ കോവിഡ് 19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരേയും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക സംസ്ഥാനമായിരുന്നു സിക്കിം. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ സൗത്ത് സിക്കിം സ്വദേശിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ചൈന, ഭൂട്ടാന്‍, ബംഗാള്‍ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ തന്നെ സിക്കിം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഗ്രീന്‍ സോണിലായിരുന്നു സിക്കിം.  

ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഇയാൾ റബാംഗലയിലെ ക്വാറന്റൈന്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഇയാളുടെ സ്രവങ്ങളുടെ പരിശോധനയില്‍ കൊറോണ പോസിറ്റീവാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചതായി സിക്കിം ഹെല്‍ത്ത് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

കോവിഡ്19 പരിശോധന ലാബുകള്‍ ഇതുവരേയും സംസ്ഥാനത്ത്  സജ്ജീകരിച്ചിട്ടില്ലാത്തതിനാല്‍ ബംഗാളിലെ സിലിഗുരിയിലുള്ള മെഡിക്കല്‍ കോളജിലേക്ക് സാമ്പിളുകള്‍ പരിശോധനക്കായി അയച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി മുതല്‍ ടൂറിസ്റ്റുകള്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കൂടാതെ ഒക്ടോബര്‍ വരെ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്കും പ്രവേശനം നിര്‍ത്തിവെച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com