സിപിഎമ്മിനും സിപിഐക്കും കിട്ടിയത് 'നോട്ട'യേക്കാൾ കുറവ് വോട്ട് ; സിപിഎമ്മിന് ലഭിച്ചത് 0.01 ശതമാനം മാത്രം

സിപിഎം അടക്കം 15 രാഷ്ട്രീയപാർട്ടികൾക്കാണ് നോട്ടയേക്കാൾ കുറവ് ലഭിച്ചത്
സിപിഎമ്മിനും സിപിഐക്കും കിട്ടിയത് 'നോട്ട'യേക്കാൾ കുറവ് വോട്ട് ; സിപിഎമ്മിന് ലഭിച്ചത് 0.01 ശതമാനം മാത്രം
Updated on
1 min read

ന്യൂ​ഡ​ൽ​ഹി: 17-ാം ലോക്സഭയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ, മുസ്ലിം ലീ​ഗ് തുടങ്ങിയ പാർട്ടികളേക്കാൾ കൂടുതൽ വോട്ടു ലഭിച്ചത് നിഷേധവോട്ടായ നോട്ടയ്ക്ക്. സിപിഎം അടക്കം 15 രാഷ്ട്രീയപാർട്ടികൾക്കാണ് നോട്ടയേക്കാൾ കുറവ് ലഭിച്ചത്.  ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 1.06 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് നി​ഷേ​ധ വോട്ടായ നോട്ട നേ​ടി​യ​ത്. 

മ​ത്സ​ര​രം​ഗ​ത്തു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ നി​ഷേ​ധി​ക്കാ​നു​ള്ള വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശം എ​ന്ന നി​ല​യി​ൽ 2014 ലാണ് നോട്ട ആ​രം​ഭി​ച്ചത്. അ​ന്ന് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ നോട്ടയ്ക്ക് 1.08 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ്  ല​ഭി​ച്ച​ത്. ഇത്തവണ തെരഞ്ഞെടുപ്പിൽ  36 രാഷ്ട്രീയപാർട്ടികളാണ് മൽസരിച്ചത്. മുൻ തവണത്തേതിനേക്കാൾ നേരിയ കുറവുണ്ടായെങ്കിലും, 15 രാഷ്ട്രീയപാർട്ടികളെ പിന്നിലാക്കാൻ നോട്ടയ്ക്ക് സാധിച്ചു. 

ബി​ഹാ​റി​ൽ ആ​റ് മണ്ഡലങ്ങളിൽ വി​ജ​യി​ച്ച രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി​ക്ക് (എ​ൽ​ജെ​പി) നോ​ട്ട​യേ​ക്കാ​ൾ കു​റ​വ് വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​ൽ​ജെ​പി ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 0.52 ശ​ത​മാ​നം മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. മൂന്നുസീറ്റ് നേടിയ സി​പി​എമ്മിന് 0.01 ശതമാനം വോട്ടുകളാണ് നേടാനായത്. 

ജ​മ്മു​കാ​ശ്മീ​ർ നാ​ഷ​ണ​ൽ കോ​ൺ​ഫെ​റ​ൻ​സ് (0.05 ശതമാനം), മു​സ്‌​ലീം ലീ​ഗ് (0.26 ശതമാനം) എ​ന്നിങ്ങനെയാണ് വോട്ടുകൾ നേടാൻ കഴിഞ്ഞത്.  ശി​രോ​മ​ണി അ​കാ​ലി​ദ​ൾ, സി​പി​ഐ, അ​പ്നാ​ദ​ൾ എ​ന്നീ പാ​ർ​ട്ടി​ക​ൾ ഇത്തവണ ര​ണ്ട് സീ​റ്റി​ൽ വീ​തം വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​പാ​ർ​ട്ടി​ക​ൾ​ക്കും നോ​ട്ടയുടെ അടുത്തെത്താൻ പോലും സാ​ധി​ച്ചി​ല്ല. 

ഏഴുപാർട്ടികൾക്ക് ഇത്തവണ ഒരു സീറ്റ് വീതം ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കെല്ലാം കൂടി ഒരു ശതമാനത്തിന്റെ പകുതി പോലും നേടാനായില്ല. ആർഎസ്പിക്ക് 0.12 ശതമാനവും, ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് 0.11 ശതമാനവും വോട്ടുനേടാൻ കഴിഞ്ഞപ്പോൾ, അ​ഞ്ച് പാ​ർ​ട്ടി​ക​ൾ​ക്ക് 0.10 ശ​ത​മാ​നം വോ​ട്ടി​ലും താ​ഴെ​യാ​ണ് ല​ഭി​ച്ച​ത്. 

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ന് ​രാ​ജ്യ​ത്താ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ൽ 0.07 ശ​ത​മാ​നം വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.  മിസോ നാഷണൽ ഫ്രണ്ടിന് 0.04 ശതമാനവും നാ​ഗാപീപ്പിൾസ് ഫ്രണ്ടിന് 0.06 ശഥമാനവും വോട്ടുകളും ലഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com