'സുന്ദരിയായി കാണുന്നത് ഇഷ്ടമല്ല, മറ്റൊരാള്‍ രണ്ടാമത് നിന്നെ നോക്കാന്‍ പാടില്ല'; ഭാര്യയുടെ മുടി മുറിച്ച് മുറിയില്‍ പൂട്ടിയിട്ടു, ക്രൂരമര്‍ദ്ദനം, ഭര്‍ത്താവ് ഒളിവില്‍

വിവാഹേതര ബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയുടെ മുടി മുറിച്ചു
'സുന്ദരിയായി കാണുന്നത് ഇഷ്ടമല്ല, മറ്റൊരാള്‍ രണ്ടാമത് നിന്നെ നോക്കാന്‍ പാടില്ല'; ഭാര്യയുടെ മുടി മുറിച്ച് മുറിയില്‍ പൂട്ടിയിട്ടു, ക്രൂരമര്‍ദ്ദനം, ഭര്‍ത്താവ് ഒളിവില്‍
Updated on
1 min read

ലക്‌നൗ: വിവാഹേതര ബന്ധം സംശയിച്ച് ഭര്‍ത്താവ് ഭാര്യയുടെ മുടി മുറിച്ചു. പുറത്ത് പോകാതിരിക്കാന്‍ മുറിയില്‍ പൂട്ടിയിട്ടതായും ഭാര്യയുടെ പരാതി. തന്നെ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന ഭര്‍ത്താവ്, ചെറിയ കാരണങ്ങള്‍ ഉണ്ടാക്കി പതിവായി മര്‍ദ്ദിക്കാറുണ്ടെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഭാര്യയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യ സുന്ദരിയായി കാണുന്നത് ഇഷ്ടമല്ലാതിരുന്ന ഭര്‍ത്താവ് ആരിഫ്, റോഷ്‌നിയുടെ മുടി മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഭര്‍ത്താവ് റോഷ്‌നിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

ഭാര്യയുടെ മുടിമുറിച്ച ശേഷം, റോഷ്‌നിയെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തിങ്കളാഴ്ച ഭര്‍ത്താവ് ജോലിക്ക് പോയിരുന്ന സമയത്ത് മുറിയില്‍ നിന്ന് രക്ഷപ്പെട്ട ഭാര്യ പൊലീസില്‍ അഭയം തേടുകയായിരുന്നു. 

ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നാലുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ചെറിയ കാരണങ്ങള്‍ വരെ ഉണ്ടാക്കി ഭാര്യയെ മര്‍ദ്ദിക്കാറുണ്ട്. ആരിഫിന്റെ ബന്ധുക്കളും ഭര്‍ത്താവിന് പിന്തുണ നല്‍കിയിരുന്നു. മുടി മുറിച്ച സമയത്ത്, മറ്റൊരാളും തന്നെ രണ്ടാമത് നോക്കരുത് എന്ന് ഭര്‍ത്താവ് പറഞ്ഞതായി ഭാര്യയുടെ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ആരിഫ് ഒളിവിലാണെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com