ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ജീവനക്കാരന്  കോവിഡ്

വിഴിഞ്ഞം ഭാഗത്തുളള കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുളളയാളാണ് ജീവനക്കാരന്‍
ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ജീവനക്കാരന്  കോവിഡ്
Updated on: 
1 min read

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് അണുവിമുക്തമാക്കി. അക്കൗണ്ട്‌സ് വിഭാഗത്തിലെ ക്ലര്‍ക്കിനാണ് അസുഖം സ്ഥിരീകരിച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് ഇയാളുടെ പരിശോധനാഫലം പുറത്തുവന്നത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷണത്തിലാക്കും. വിഴിഞ്ഞം ഭാഗത്തുളള കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുളളയാളാണ് ജീവനക്കാരന്‍. ഇയാളുടെ കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. 

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ സമൂഹവ്യാപന സൂചന ശക്തമാക്കി ഇന്നും 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 30 പേരെയാണ് പരിശോധിച്ചത്. വിഴിഞ്ഞം മേഖലയിലും പത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com