ആലപ്പുഴ സ്വദേശിയായ നഴ്സ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദയിലെ ന്യൂ അൽജിദാനി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു
ആലപ്പുഴ സ്വദേശിയായ നഴ്സ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു
Updated on: 
1 min read

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ ചെറുതന സ്വദേശിനി വെന്തേത് വീട്ടിൽ പ്രസന്നകുമാരിഅമ്മ (61) ആണ് മരിച്ചത്. ജിദ്ദയിലെ ന്യൂ അൽജിദാനി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. 

രണ്ടാഴ്ച മുമ്പ് കടുത്ത പനി കാരണം ഇതേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പരിശോധയിൽ പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. അന്തരിച്ച രാജൻ പിള്ളയാണ് ഭർത്താവ്. മരണാനന്തര നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com