കെവിന്റെ കൊലപാതകം: കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ് ബിജെപി ഹര്‍ത്താല്‍

കെവിന്റെ കൊലപാതകം: കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ് ബിജെപി ഹര്‍ത്താല്‍
കെവിന്റെ കൊലപാതകം: കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ് ബിജെപി ഹര്‍ത്താല്‍
Updated on: 
1 min read

കോട്ടയം: പ്രണയ വിവാഹം ചെയ്ത യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയത്ത് നാളെ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്തു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്, എസ്ഡിപിഐ പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനിലേക്കു പ്രതിഷേധവുമായി എത്തി.

ജില്ലയില്‍ മുഖ്യമന്ത്രിയുള്ളതുകൊണ്ട് കെവിന്റെ മരണത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് പരാതിയുമായി എത്തിയ കെവിന്റെ ഭാര്യയോട് പൊലീസ് പറഞ്ഞതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കാണ് ഉത്തരവാദിത്വമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കുകയോ ആഭ്യന്തര വകുപ്പ് ഒഴിയുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആവശ്യപ്പെട്ടു.

ഗന്ധിനഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെയും നേതൃത്വത്തില്‍ ഉപവാസം നടത്തുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com