പൃഥ്വി തിരുത്തുന്നു, സിനിമകളില്‍ ഇനി സ്ത്രീവിരുദ്ധത ഉണ്ടാവില്ല

മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീ വിരുദ്ധത ഇനി തന്റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് പൃഥ്വിരാജ്‌
പൃഥ്വി തിരുത്തുന്നു, സിനിമകളില്‍ ഇനി സ്ത്രീവിരുദ്ധത ഉണ്ടാവില്ല
Updated on: 
1 min read

കൊച്ചി: തന്റെ സിനിമകളില്‍ ഇനി സ്ത്രീവിരുദ്ധതയുണ്ടാകില്ലെന്ന് നടന്‍ പൃഥ്വിരാജ്. വിവാദങ്ങള്‍ക്കൊടുവില്‍ ആദം സിനിമയുടെ ഷൂട്ടിങ് ലോക്കേഷനിലേക്കെത്തുന്ന നടിക്ക് പിന്തുണയറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീ വിരുദ്ധത ഇനി തന്റെ സിനിമകളിലുണ്ടാകില്ലെന്ന് പൃഥ്വി വ്യക്തമാക്കുന്നത്.

നടിക്കെതിരായ ആക്രമണത്തിനെതിരെ നിലപാടെടുത്ത് സിനിമാ താരങ്ങള്‍ രംഗത്തെത്തിയപ്പോഴും മലയാള സിനിമകളില്‍ നിറയുന്ന സ്ത്രീ വിരുദ്ധത ആദ്യം ഒഴിവാക്കണം എന്നായിരുന്നു സോഷ്യല്‍ മീഡിയകളിലടക്കം ഉയര്‍ന്ന വിമര്‍ശനം. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പല സിനിമകളിലും സംഭാഷണങ്ങളായി തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതിന് തീയറ്ററില്‍ ലഭിച്ച കയ്യടിക്കടക്കം താന്‍ തലകുനിക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു.

ഒരു വ്യക്തിയോ, ഒരു സംഭവമോ അല്ല, നമ്മളാണ് നമ്മുടെ ജീവിതം തീരുമാനിക്കേണ്ടതെന്ന വാക്കുകള്‍ സമാന അനുഭവങ്ങളുള്ള ഒരുപാട് പേര്‍ക്ക് കരുത്താകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വി കുറിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com