മദ്യലഹരിയില്‍ മകന്‍ അമ്മയെ ചുട്ടുകൊന്നു; സംഭവം കൊച്ചിയില്‍ 

സംഭവത്തില്‍ തങ്കച്ചന്‍ എന്നു വിളിക്കുന്ന സേവ്യറെ പൊലീസ് കസ്റ്റഡിയിലെടുത്തു
മദ്യലഹരിയില്‍ മകന്‍ അമ്മയെ ചുട്ടുകൊന്നു; സംഭവം കൊച്ചിയില്‍ 
Updated on: 
1 min read

കൊച്ചി; മദ്യ ലഹരിയില്‍ മകന്‍ അമ്മയെ ചുട്ടുകൊന്നു. വീടിന് തീവെച്ചാണ് അമ്മയെ കൊലപ്പെടുത്തിയത്. വൈറ്റില മേജര്‍ റോഡിലാണ് സംഭവമുണ്ടാകുന്നത്. 81 കാരിയായ അമ്മ മേരിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചന്‍ എന്നു വിളിക്കുന്ന സേവ്യറെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

വീടിന് തീപിടിച്ചതു കണ്ട് സമീപവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നു. ഇവരെത്തി തീ അണച്ചപ്പോഴാണ് വീടിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മേരിയുടെ മൃതദേഹം കണ്ടെത്തിയത്. തങ്കച്ചന്‍ രാവിലെ മുതല്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com