മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ്

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ്
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ്
Updated on: 
1 min read

മലപ്പുറം: ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ​ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലപ്പുറം എസ്പിക്കും രോ​ഗബാധ കണ്ടെത്തിയത്. എസ്പി യു അബ്ദുൽ കരീമിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

അദ്ദേ​ഹത്തെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്പിക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ ഓഫീസിലെ ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു.

സംസ്ഥാനത്ത് ഇന്ന് 1564 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 766 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 100 പേർ. ഹെൽത്ത് വർക്കർമാർ 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com