

തിരുവനന്തപുരം : കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്ത്താസമ്മേളനം ഇന്നുണ്ടാകില്ല. കോവിഡ് അവലോകനയോഗവും ഇന്ന് ഉണ്ടാകില്ലെന്ന് സര്ക്കാര് വൃത്തങ്ങള് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വൈകീട്ട് മൂന്നിന് നടക്കുന്നതിനാലാണ് അവലോകനയോഗവും വാര്ത്താസമ്മേളനവും റദ്ദാക്കിയത്. യോഗത്തില് മുഖ്യമന്ത്രി പങ്കെടുക്കും. വീഡിയോ കോണ്ഫറന്സ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്ച്ച നടത്തുന്നത്.
ലോക്ക്ഡൗണ് ഇളവുകള്, കോവിഡ് വ്യാപനം, പ്രതിരോധപ്രവര്ത്തനങ്ങള്, ഇളവുകള് അനുവദിക്കേണ്ട മേഖലകള്, സാമ്പത്തിക പ്രവര്ത്തനങ്ങള് ആരംഭിക്കല് തുടങ്ങിയ വിഷയങ്ങളെല്ലാം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള ചര്ച്ചയില് ഉയര്ന്നുവന്നേക്കും. ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്ച്ച നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates