സ്പിരിറ്റ് കടത്തി ഒളിവില്‍ പോയ സിപിഎം നേതാവ് പിടിയില്‍ 

മൂന്ന് ദിവസം മുന്‍പായിരുന്നു സ്പിരിറ്റുമായി വന്ന വാഹനത്തില്‍ നിന്നും ഇയാള്‍ ഇറങ്ങി ഓടിയത്.
സ്പിരിറ്റ് കടത്തി ഒളിവില്‍ പോയ സിപിഎം നേതാവ് പിടിയില്‍ 
Updated on: 
1 min read

പാലക്കാട്: സ്പിരിറ്റ് കേസില്‍ പ്രതിയായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അത്തിമണി അനില്‍ പിടിയില്‍. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്നു ദിവസമായി ഒളിവിലായിരുന്നു. ചിറ്റൂൂരില്‍ 525 ലിറ്റര്‍ സ്പിരിറ്റ് കടത്തിയ കേസിലൈ പ്രതിയാണ് അത്തിമണി അനില്‍.

മൂന്ന് ദിവസം മുന്‍പായിരുന്നു സ്പിരിറ്റുമായി വന്ന വാഹനത്തില്‍ നിന്നും ഇയാള്‍ ഇറങ്ങി ഓടിയത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ടായിരുന്നു. സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ജനതാദള്‍ എസ് പ്രവര്‍ത്തകരെ വെട്ടിയത് ഉള്‍പ്പെടെ അനില്‍ പ്രതിയായ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. രാഷ്ട്രീയസ്വാധീനത്തില്‍ കേസുകള്‍ ഇല്ലാതാക്കിയും എതിരാളികളെ ഭയപ്പെടുത്തിയുമായിരുന്നു  നേതാവിന്റെ കച്ചവടം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com