

തൊടുപുഴ : ഇടുക്കി പൂപ്പാറയില്‍ പട്ടാപ്പകല്‍ 10 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു. വീട്ടമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി വീടിനുള്ളില്‍ കടന്നാണ് കവര്‍ച്ച നടത്തിയത്. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുളി കഴിഞ്ഞ് ഇറങ്ങി വന്ന വീട്ടമ്മയുടെ മുന്നിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. തോമ്പ്രകുടി വീട്ടില്‍ ജോഷിയും കുടുംബാംഗങ്ങളും കൃഷിയിടത്തിലേക്ക് ഇറങ്ങിയ സമയത്തായിരുന്നു കവര്‍ച്ച. ഈ സമയം ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സിനി കുളിക്കാനായി കയറിയ ഈ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മോഷ്ടാവ് വീടിനുള്ളില്‍ കടന്നു. തുടര്‍ന്ന് അലമാരകളെല്ലാം തുറന്ന് തിരച്ചില്‍ നടത്തി.
കുടുംബശ്രീ സംഘത്തില്‍ നിന്നും വായ്പയെടുത്ത ഒരു ലക്ഷം രൂപയും 10 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് കവര്‍ന്നത്. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സിനി വീടിനുള്ളില്‍ അപരിചിതനെ കണ്ട് ബഹളം വെച്ചു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചുവന്ന വസ്ത്രം ധരിച്ച്, മുഖം പൂര്‍ണ്ണമായും മൂടിയ നിലയിലായിരുന്നു മോഷ്ടാവെന്നാണ് സിനി പൊലീസിന് നല്‍കിയ മൊഴി.
വീട്ടുകാരുടെ നീക്കങ്ങളും സമയവും കൃത്യമായി മനസ്സിലാക്കി നടപ്പാക്കിയ ആസൂത്രിത മോഷണമാണിതെന്നാണ് പൊലീസിന്റെ നിഗമനം. ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates