കുറ്റിപ്പുറത്ത് 100 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരുവിൽനിന്നാണ് കാറിൽ പ്രതികൾ എംഡിഎംഎ തവനൂരിലെത്തിച്ചത്
MDMA Arrest
എംഡിഎംഎയുമായി അറസ്റ്റിലായവര്‍
Edited By:
Updated on: 
1 min read

മലപ്പുറം : കുറ്റിപ്പുറം തവനൂരിൽ 100 ഗ്രാമോളം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. തവനൂർ തെക്കുമുറി സ്വദേശി മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്കുസമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് പിടിയിലായത്. വിപണിയിൽ അഞ്ചുലക്ഷത്തോളം വിലവരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു.

MDMA Arrest
കോടിയേരിയെ തിരിച്ചറിയാത്തവര്‍ക്ക് എന്ത് ഗ്യാനേഷ് കുമാര്‍ ?, സംഘര്‍ഷം സുവര്‍ണാവസരമാക്കാന്‍ സിപിഎം ശ്രമം: മന്ത്രി ജനീഷ്

രഹസ്യ വിവരത്തെത്തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് രണ്ടുപേരെയും ഡാൻസാഫ് ടീമും കുറ്റിപ്പുറം പൊലീസും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവിൽനിന്നാണ് കാറിൽ പ്രതികൾ എംഡിഎംഎ തവനൂരിലെത്തിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരിലും പരിസരങ്ങളിലും വിൽപ്പന നടത്താനായിട്ടാണ് എംഡിഎംഎ എത്തിച്ചതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്.

ലഹരിവിൽപ്പന നടക്കുന്നതായ രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് നാട്ടിലെത്തിക്കാൻ സഹായിച്ചവരെയും സാമ്പത്തികസഹായം ചെയ്തവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

MDMA Arrest
'അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു; കേരളത്തിൽ നടക്കുന്നത് സംഘപരിവാറിന് സമാനമായ മാധ്യമവേട്ട’
MDMA Arrest
'എന്തിലും എന്നെ പ്രതിയാക്കാൻ ചിലർക്ക് ധൃതി, കുറേ തീർത്തില്ലേ, ഇനിയും വേണോ?'; അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ: കെ സി വേണുഗോപാൽ
MDMA Arrest
'നടപടിയില്ലെങ്കില്‍ സമരം'; തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എസ്എഫ്‌ഐ
Summary

100g of MDMA seized at Kuttippuram; two youths arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com