മുതലമടയില്‍ പത്താം ക്ലാസുകാരിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം

ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം
10th grader and a young man were found dead in Muthalamada, investigation
പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: പാലക്കാട് മുതലമടയില്‍ വിദ്യാര്‍ത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അര്‍ച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. അര്‍ച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിന് സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ ഇരുവരുടേയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com