

കോഴിക്കോട്: 12കാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി (35)യെ ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വീടിനു സമീപത്തെ കളി സ്ഥലത്ത് എത്തിയ വിദ്യാര്‍ത്ഥിനിയെ മാറ്റി നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്തുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ അന്വേഷണത്തിന് ശേഷം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോക്‌സോ വകുപ്പ് ചുമത്തിയത്.
സ്വകാര്യ സ്‌കൂളില്‍ താത്കാലിക അധ്യാപികയായ ലീലാമണി 12കാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയതായും പരാതിയുണ്ട്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates